top of page
Church Perunnal.jpeg

Church Pradama Perunnal
(Dates: Feb 09th, Fri & 10th Sat, 2024)

WhatsApp Image 2024-02-14 at 15.18.33.jpeg
WhatsApp Image 2024-02-28 at 16.49.33.jpeg

മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയൻ പാത്രിയർക്കിസ് ബാവായുടെ 92ആം ദുക്റാനോയും പരിശുദ്ധന്റെ നാമധേയത്തിലുള്ള കോവൻട്രി സെൻറ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ പ്രഥമ പെരുന്നാളും 2024 ഫെബ്രുവരി 09, 10 തീയതികളിലായി ഭക്തി നിർഭരമായി കൊണ്ടാടി.
 

ഫെബ്രുവരി ഒമ്പതാം തീയതി വൈകിട്ട് 4 30ന് കാൽനട തീർത്ഥയാത്രയോട് കൂടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വികാരി നിതിൻ കുര്യാക്കോസ് കൊടിയേറ്റം നിർവഹിച്ചു. ഫാദർ എൽദോസ് കെ ജി, ഫാദർ ജോൺസൺ പീറ്റർ, ഫാദർ സജൻ മാത്യു എന്നിവരുടെ അനുഗ്രഹീത സാന്നിധ്യത്തിൽ സന്ധ്യാ പ്രാർത്ഥനയും, തുടർന്ന് ഫാദർ എൽദോസ് കെ ജി പെരുന്നാൾ സന്ദേശവും നൽകി.
 

പ്രധാന പെരുന്നാൾ ദിവസമായ ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 9ന് ഫാദർ എൽദോസ് കെ ജി, ഫാദർ ജോൺസൺ പീറ്റർ, ഫാദർ നിതിൻ കുര്യാക്കോസ് എന്നിവരുടെ അനുഗ്രഹീത കാർമികത്വത്തിൽ നടത്തപ്പെട്ട പ്രഭാത പ്രാർത്ഥനയിലും, വിശുദ്ധ മൂന്നിന്മേൽ കുർബാനയിലും പങ്കെടുത്ത് വിശ്വാസികൾ അനുഗ്രഹം പ്രാപിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ട പെരുന്നാൾ പ്രദക്ഷിണവും, നേർച്ചസദ്യയും പ്രഥമ പെരുന്നാളിനെ അവിസ്മരണീയമാക്കി തീർക്കുന്നതായിരുന്നു .

ഫാദർ നിതിൻ കുര്യാക്കോസ് കൊടിയിറക്കി പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

Abstract Background
Church Pradama Perunnal
01:13
Theerthayathra & Perunnal Highlights
01:20
Perunnal Chendamelam
00:07
Aashirvadam by Fr Eldhose KG
00:37
Perunnal Pradikshnam
00:52
Vishudha Moonninmel Qurbana
00:11
Perunnal Firework
00:12
Perunnal Speech by Fr Eldhose
00:11
bottom of page