top of page
Church Perunnal.jpeg

Church Perunnal

2026

Church Perunnal 2026

13th Feb 2026, 14th Feb 2026

WhatsApp Image 2024-02-28 at 16.49.33.jpeg

Church Perunnal (2026)
Feb 13th Fri & Feb 14th Sat, 2026

കോവെന്ററി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളും, മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് III പാത്രിയർക്കീസ് ബാവയുടെ 94-മത് ദുഖ്റോനയും സംയുക്തമായി 2026 ഫെബ്രുവരി 13, 14 (വെള്ളി & ശനി) തീയതികളിൽ ഭക്ത്യാദരപൂർവം ആഘോഷിച്ചു, Midlands ഉള്ള വിശ്വാസികൾ നേർച്ച കാഴ്ചകളോടെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു.

തലേദിവസം വികാരിമാരായ ഫാദർ സിജു കൗങ്ങപ്പള്ളി, ഫാദർ സജൻ മാത്യു,  എന്നിവരുടെ നേതൃത്വത്തിൽ  കൊടി ഉയർത്തലോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.  സൺഡേ സ്കൂൾ ഭക്തസംഘടനകളുടെ വാർഷിക ആഘോഷവും, സമ്മാനദാനവും നടത്തപ്പെട്ടു, തുടർന്ന് പാച്ചോർ നേർച്ചയും ക്രമീകരിച്ചിരുന്നു. 

പ്രധാന പെരുന്നാൾ ദിവസമായ ശനിയാഴ്ച രാവിലെ 9.30 മണിക്ക്  ഇടവകയുടെ  വികാരിമാരായ ഫാദർ സിജു കൗങ്ങപ്പള്ളി, ഫാദർ സജൻ മാത്യു,  എന്നിവരുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ പ്രഭാത പ്രാർത്ഥനയും, വിശുദ്ധ കുർബാനയും  തുടർന്ന് നടന്ന  പ്രതിക്ഷണത്തിലും,  ലേലത്തിലും, നേർച്ച സദ്യയിലും സംബന്ധിച്ച് വിശ്വാസികൾ അനുഗ്രഹം പ്രാപിച്ചു. 2:30  ഓടുകൂടി കൊടിയിറക്കി പെരുന്നാൾ ആഘോഷങ്ങൾക്ക് അവസാനം കുറിച്ചു.

2025

Church Perunnal - 2025
7th Feb 2025, 8th Feb 2025 

8th 

WhatsApp Image 2024-02-14 at 15.18.33.jpeg
WhatsApp Image 2024-02-28 at 16.49.33.jpeg

Church Perunnal (2025)
Feb 07th Fri & Feb 08th Sat, 2025

മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയൻ പാത്രിയർക്കിസ് ബാവായുടെ 92ആം ദുക്റാനോയും പരിശുദ്ധന്റെ നാമധേയത്തിലുള്ള കോവൻട്രി സെൻറ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ പ്രഥമ പെരുന്നാളും 2025 ഫെബ്രുവരി 07, 08 തീയതികളിലായി ഭക്തി നിർഭരമായി കൊണ്ടാടി.

WhatsApp Image 2024-02-28 at 16.49.33.jpeg

Church Pradama Perunnal (2024)
Fri-09 Feb 2024, Sat-10th Feb 2024 

മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയൻ പാത്രിയർക്കിസ് ബാവായുടെ 92ആം ദുക്റാനോയും പരിശുദ്ധന്റെ നാമധേയത്തിലുള്ള കോവൻട്രി സെൻറ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ പ്രഥമ പെരുന്നാളും 2024 ഫെബ്രുവരി 09, 10 തീയതികളിലായി ഭക്തി നിർഭരമായി കൊണ്ടാടി.
 

ഫെബ്രുവരി ഒമ്പതാം തീയതി വൈകിട്ട് 4 30ന് കാൽനട തീർത്ഥയാത്രയോട് കൂടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വികാരി നിതിൻ കുര്യാക്കോസ് കൊടിയേറ്റം നിർവഹിച്ചു. ഫാദർ എൽദോസ് കെ ജി, ഫാദർ ജോൺസൺ പീറ്റർ, ഫാദർ സജൻ മാത്യു എന്നിവരുടെ അനുഗ്രഹീത സാന്നിധ്യത്തിൽ സന്ധ്യാ പ്രാർത്ഥനയും, തുടർന്ന് ഫാദർ എൽദോസ് കെ ജി പെരുന്നാൾ സന്ദേശവും നൽകി.
 

പ്രധാന പെരുന്നാൾ ദിവസമായ ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 9ന് ഫാദർ എൽദോസ് കെ ജി, ഫാദർ ജോൺസൺ പീറ്റർ, ഫാദർ നിതിൻ കുര്യാക്കോസ് എന്നിവരുടെ അനുഗ്രഹീത കാർമികത്വത്തിൽ നടത്തപ്പെട്ട പ്രഭാത പ്രാർത്ഥനയിലും, വിശുദ്ധ മൂന്നിന്മേൽ കുർബാനയിലും പങ്കെടുത്ത് വിശ്വാസികൾ അനുഗ്രഹം പ്രാപിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ട പെരുന്നാൾ പ്രദക്ഷിണവും, നേർച്ചസദ്യയും പ്രഥമ പെരുന്നാളിനെ അവിസ്മരണീയമാക്കി തീർക്കുന്നതായിരുന്നു .

ഫാദർ നിതിൻ കുര്യാക്കോസ് കൊടിയിറക്കി പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.

Abstract Background
Church Pradama Perunnal
01:13
Theerthayathra & Perunnal Highlights
01:20
Perunnal Chendamelam
00:07
Aashirvadam by Fr Eldhose KG
00:37
Perunnal Pradikshnam
00:52
Vishudha Moonninmel Qurbana
00:11
Perunnal Firework
00:12
Perunnal Speech by Fr Eldhose
00:11

ST. IGNATIUS JSOC COVENTRY UK

St. Ignatius JSOC Coventry is a Jacobite Syrian Orthodox Church that provides spiritual services to anyone in search of a spiritual home and a spiritual guide.

ADDRESS

St. Ignatius JSOC at the Corpus Christy Church, Coventry, UK

Langbank Ave, Coventry CV3 2QP

P: +44 7588742995

E: jsoccoventry@gmail.com

SUBSCRIBE FOR EMAILS

Thanks for submitting!

  • Youtube
  • Facebook
bottom of page